പരിസ്ഥിതി കരുതല്‍ മേഖലയുടെ പേരില്‍ ദ്രോഹം അരുത്: എകെസിസി

എകെസിസി ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക യൂണിറ്റ് പുനഃസംഘടനായോഗം വികാരി ജോസ് കൊച്ചറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

ചെറുകാട്ടുര്‍: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖലയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കരുതെന്നു എകെസിസി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക യൂണിറ്റ് പുനഃസംഘടനായോഗം ആവശ്യപ്പെട്ടു. കരുതല്‍ മേഖല നിര്‍ണയത്തിനു വനം വകുപ്പിനെ മാത്രം ചുമതലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു. കരുതല്‍ മേഖല വിഷയത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നതാണ് ഉചിതമെന്നു അഭിപ്രായപ്പെട്ടു. മലയോരജനതയുടെ ജീവിതം സുരക്ഷിതമാക്കുന്ന നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നു നിര്‍ദേശിച്ചു. ഞായറാഴ്ചകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പ്രവൃത്തിദിനമാക്കാനുള്ള നീക്കം ക്രൈസ്തവരുടെ ആരാധനാസ്വാതന്ത്ര്യത്തിലുള്ള കടന്നകയറ്റമായതിനാല്‍ ഉപേക്ഷിക്കണമെന്നു ആവശ്യപ്പെട്ടു.
വികാരി ഫാ.ജോസ് കൊച്ചറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഊരാശേരി അധ്യക്ഷത വഹിച്ചു. സെബാസ്റ്റിയന്‍ പുരയ്ക്കല്‍, അപ്പച്ചന്‍ വെള്ളാക്കുഴി, തോമസ് വലിയപടിക്കല്‍, ജയന്‍ പോള്‍ മഠത്തില്‍, സെബാസ്റ്റിയന്‍ കന്നുതൊട്ടിയില്‍, ഷൈജറ്റ് വടയാറ്റുകുഴി, സോജന്‍ കൂനംകുന്നേല്‍, ജയ്‌സണ്‍ മണിത്തൊട്ടി, ഷാജി കദളിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.ജെ. സെബാസ്റ്റ്യന്‍(പ്രസിഡന്റ്), സണ്ണി ചെറുകാട്ട്(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles