തിന്മകള്‍ക്കെതിരെ മഹല്ലുകളില്‍ ബോധവല്‍ക്കരണം നടത്തണം: സമസ്ത

കല്‍പറ്റ: വിദ്യാലയങ്ങളെ ലൈംഗിക അരാജകത്വ കേന്ദ്രമാക്കാനുള്ള കേരള സര്‍ക്കാറിന്റെ രൂപരേഖ അപലനീയമാണന്നും അംഗീകരിക്കാവുന്നതല്ലന്നും രാജ്യത്തിന്റെ ധാര്‍മിക ബോധം നഷ്ടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രമേയത്തിലൂടെ സമസ്ത ജില്ലാ മുശാവറ ആവശ്യപ്പെട്ടു. സമുഹത്തില്‍ വര്‍ദ്ധിച്ച് വരുന്നതിന്മകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന്ന് മഹല്ലകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും
യോഗം ആവിശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വി മൂസക്കോയ മുസ്്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. നാളെ കല്‍പറ്റയില്‍ നടക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ജില്ലാ ഖാസിയായി ചുമതല ഏല്‍ക്കുന്ന ചടങ്ങ് വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളും
ഖതീബ്മാരും മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. കെസി മമ്മൂട്ടി മുസ്്‌ലിയാര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍, പി. ഇബ്രഹിം ദാരിമി, സി. ഉമര്‍ ദാരിമി, ടി. എം നിസാര്‍ ദാരിമി, അബ്ദുറഹ്‌മാന്‍ ഫൈസി മില്ലുമുക്ക്, സി.എച്ച് അബൂബക്കര്‍ മുസ്ലിയാര്‍, സി പി മുഹമ്മദ് കുട്ടി ഫൈസി, ഉമര്‍ ഫൈസി വാളാട്, ഇബ്രാഹീം ഫൈസി വാളാട്, അബൂബക്കര്‍ ഫൈസി മണിച്ചിറ, ഹംസ ഫൈസി റിപ്പണ്‍, സൈനുല്‍ ആബിദ് ദാരിമി, റഫീഖ് ദാരിമി,
ഇസ്മായില്‍ ദാരിമി, അബ്ദുല്‍ മജീദ് ദാരിമി, ഖാലിദ് ഫൈസി ബത്തേരി, അബ്ദുല കുട്ടി ദാരിമി, സ്വാദിഖ് ഫൈസി സംസാരിച്ചു. ജനറല്‍ സെക്രട്ടറി
എസ് മുഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles