കോട്ടത്തറയില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു

ഹരിത മിത്രം വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപകല്പന ചെയ്തിട്ടുള്ള ക്യു ആര്‍ കോഡ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് പതിപ്പിക്കുന്നു

കോട്ടത്തറ: ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ് നിര്‍വ്വഹിച്ചു. ഹരിത കര്‍മ്മ സേനയും കുടുംബശ്രീ വാളണ്ടിയര്‍മാരും കൂടി ചേര്‍ന്നാണ് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നത്.
പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി അവതരണം നടത്തി. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഹണി ജോസ്, പഞ്ചായത്ത് സെക്രട്ടറി കെ.എം തോമസ്, മെമ്പര്‍മാരായ ആന്റണി ജോര്‍ജ്, പുഷ്പ സുന്ദരന്‍, സംഗീത് സോമന്‍, കെല്‍ട്രോണ്‍ എഞ്ചിനീയര്‍ ടി.എസ് സുജയ് കൃഷ്ണ, വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ അബ്ദുള്‍ റൗഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശോഭരാജ്, നിറവ് കോര്‍ഡിനേറ്റര്‍ ഒ.ജെ ബിന്ദു, ഹരിത കര്‍മ്മ സേന പ്രസിഡന്റ് അനിത തിലകാനന്ദ്, സെക്രട്ടറി വി.എം ആനീസ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles