റവ.ഡോ.അലക്‌സ് താരാമംഗലം മാനന്തവാടി രൂപത നിയുക്ത സഹായ മെത്രാന്‍

റവ.ഡോ.അല്ക്‌സ് താരാമംഗലം.

കല്‍പറ്റ: മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാനായി റവ.ഡോ.അല്ക്‌സ് താരാമംഗലത്തിനെ സീറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം തെരഞ്ഞെടുത്തു. തലശേരി അതിരൂപതയിലെ വൈദികനാണ് റവ.ഡോ.അല്ക്‌സ് താരാമംഗലം. തലശേരി മൂഴൂര്‍ താരാമംഗലം പരേതരായ കുര്യാച്ചന്‍-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. 1983 ജനുവരി ഒന്നിനു തലശേരി രൂപതാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ ഗ്രിഗോറിയന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1993 മുതല്‍ 1995 വരെ വടവാതൂര്‍, മംഗലപ്പുഴ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. 2016 മുതല്‍ 2022 മെയ് വരെ തലശേരി അതിരൂപതയുടെ പ്രോട്ടോ സിന്‍ചെല്ലൂസ് ആയിരുന്നു. മാടത്തില്‍ ഇടവക വികാരിയായി സേവനം ചെയ്യുന്നതിനിടെയാണ് മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ തീയതി പിന്നീട് തീരുമാനിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles