കോണ്‍ഗ്രസ് എസ്.പി ഓഫീസ് മാര്‍ച്ച് ശനിയാഴ്ച

കല്‍പറ്റ: രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശനിയാഴ്ച എസ് പി ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.പി ഓഫീസ് ജീവനക്കാരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കള്ളക്കേസെടുത്ത് പീഡിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ള കേസെടുത്ത ദിവസം ഡി.സി.സി പ്രസിഡന്റും എം.എല്‍ എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയപ്പോള്‍ സമരം അവസാനിപ്പിക്കുന്നതിന് ഉന്നയിച്ച ആവശ്യങ്ങളായ എം.പി ഓഫീസ് ആക്രമിച്ച മുഴുവന്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെയും കേസെടുക്കുക, എം.പി ഓഫീസ് ആക്രമണത്തിന് കയ്യുംകെട്ടി നോക്കി നിന്ന് കൃത്യവിലോപം വരുത്തിയ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുക, എം.പി ലാഡ്സ് ഓഫീസ് ജീവനക്കാരായ അഗസ്റ്റിനെ എം പി ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ച് അവശനാക്കിയ എസ് എഫ് ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്ത കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ക്ക് മൂന്ന് ദിവസത്തിനകം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ഉറപ്പ് നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് കൂടിയാണ് എസ് പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് കെ മുരളീധരന്‍ എം പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, വി ടി ബല്‍റാം, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, അഡ്വ. പി എം നിയാസ്, കെ കെ അബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles