നയനയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിന്

കല്‍പറ്റ: ദേശീയപാത 766ല്‍ മുട്ടില്‍ കൊളവയലിനു സമീപം ഇന്നു വൈകുന്നേരം അഞ്ചോടെ വാഹനാപകടത്തില്‍ മരിച്ച നാലുവയസുകാരി നയനയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കൊളവയല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നടത്തും. മൃതദേഹം സ്രവ പരിശോധനയ്ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനു സുല്‍ത്താന്‍ബത്തേരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എസ്പിസി ഓഫീസറുമായ കൊളവയല്‍ തറപ്പുതൊട്ടിയില്‍ സജി ആന്റോയുടെയും പിണങ്ങോട് എയുപി സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളാണ് എല്‍കെജി വിദ്യാര്‍ഥിനിയായ നയന. മൂത്ത മകളുടെ പിറന്നാള്‍ ആഘോഷത്തിനു കേക്ക് വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്ന സജി ആന്റോയുടെ കാറില്‍ മറ്റൊരു കാറിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ തുറന്ന വാതിലിലൂടെ തെറിച്ചുപോയ നയന റോഡില്‍ തലയടിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലികയെ കൈനാട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നയന ഉള്‍പ്പെടെ നാല് പെണ്‍മക്കളാണ് സജി-പ്രിന്‍സി ദമ്പതികള്‍ക്ക്.

0Shares

Leave a Reply

Your email address will not be published.

Social profiles