സി.എച്ച് സെന്ററുകള്‍ നാടിന്റെ അഭിമാനകേന്ദ്രങ്ങള്‍: സാദിഖലി തങ്ങള്‍

മാനന്തവാടി താലൂക്ക് സി.എച്ച്.സെന്റര്‍ ബില്‍ഡിംഗ് ഫണ്ടിലേക്കുള്ള ആദ്യഗഡു സ്വീകരിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു

മാനന്തവാടി: സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകയാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സാധാരണക്കാര്‍ അടക്കമുള്ളവരുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്.സെന്ററര്‍ നാടിന്റെ അഭിമാനമാണ്. രോഗത്താലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന സി.എച്ച്. സെന്റര്‍ ചെയ്യുന്ന സേവനങ്ങളില്‍ പങ്കാളികളാവാന്‍ എല്ലാവരും തയ്യാറാവണം. വെള്ളമുണ്ട സിറ്റി കുഞ്ഞിപ്പിടിക മമ്മൂട്ടി ഹാജി നഗറില്‍ സംഘടിപ്പിച്ച മാനന്തവാടി താലൂക്ക് സി.എച്ച് സെന്റര്‍ ബില്‍ഡിംഗ് ഫണ്ടിലേക്കുള്ള ആദ്യഘടു സ്വീകരിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സൗദ്യ അറേബ്യ ഹായില്‍ സെന്‍ട്രല്‍ കമ്മറ്റിയാണ് ഒന്നാം നിലയുടെ ബില്‍ഡിംഗ് ഫണ്ട് കൈമാറിയത്. സി.അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. പി.കെ.അമീന്‍ സ്വാഗതം പറഞ്ഞു. കെ.സി.അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ: എം.എ അമീറലി ക്ലാസ്സെടുത്തു. കെ.മുരളീധരന്‍ എം.പി., കെ.കെ.അഹമ്മദ് ഹാജി, കെ.പി.മുഹമ്മദ് കുട്ടി, ഖാദര്‍ ചെങ്കള, എം.കെ നൗഷാദ്, മൊയ്തു മൊകേരി, അഹമ്മദ് മാസ്റ്റര്‍, പി.കെ.അസ്മത്ത്, റസ്സാഖ് കല്‍പ്പറ്റ, കെ.സി.മായന്‍ ഹാജി, പി.എ.ആലി, പി.കെ.ജയലക്ഷ്മി, വട്ടക്കാരി മജീദ്, ഷൗക്കത്തലി വെള്ളമുണ്ട, അഡ്വ. വേണുഗോപാല്‍, സമദ് കണ്ണിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles