അച്ചടക്ക ലംഘനം: മാനന്തവാടി ബ്ലോക്ക് ജീവനക്കാരനു സസ്‌പെന്‍ഷന്‍

മാനന്തവാടി: അച്ചടക്ക ലംഘനത്തിനു ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.അരുണ്‍മോഹനനെയാണ് പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. പദ്ധതി നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിലും ബ്ലോക്ക് പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഗുരുതര വീഴ്ച വരുത്തിയതിനും അച്ചടക്ക ലംഘനം നടത്തിയതിനുമാണ് നടപടിയെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പറഞ്ഞു.
ലൈഫ് ഭവന പദ്ധതി ലിസ്റ്റ് സൂപ്പര്‍ ചെക്കിംഗിനു ബ്ലോക്കുതല കോ ഓര്‍ഡിനേറ്ററായി അരുണ്‍ മോഹനനെ നിയോഗിച്ചിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സൂപ്പര്‍ ചെക്കിംഗിനും ചുമതലപ്പെടുത്തി. എന്നാല്‍ ഉത്തരവാദിത്തം നിറവേറ്റാതെ തിരുവനന്തപുരത്തുനിന്നുള്ള ലിസ്റ്റ് വെരിഫൈ ചെയ്ത് പലര്‍ക്കും വീടിനുള്ള അര്‍ഹത നഷ്ടമാക്കി. ഇതു സംബന്ധിച്ചു ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി.

0Shares

Leave a Reply

Your email address will not be published.

Social profiles