സിംബാബ്‌വേ അണ്ടര്‍ 23 ടീം ഇന്ന് കൃഷ്ണിഗിരിയില്‍ പാഡണിയും

കല്‍പറ്റ: സിംബാബ്‌വേ അണ്ടര്‍ 23 ടീമിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നും നാളെയും കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരങ്ങള്‍ നടക്കും. ഇന്ന് വൈകിട്ട് 1.30ന് കെ.സി.എ കോട്‌സുമായി സിംബാബ്‌വേ അണ്ടര്‍ 23 താരങ്ങള്‍ ഏറ്റുമുട്ടും. നാളെ രാവിലെ 9.15ന് കെ.സി.എ സെലക്ടഡ് ഇലവനുമായും ഉച്ചക്ക് ശേഷം കെ.സി.എ സീനിയേഴ്‌സുമായും സിംബാബ്‌വേ യുവനിര പാഡണിയും. മത്സരങ്ങള്‍ക്കായി സിംബാബ്‌വേ അണ്ടര്‍ 23 ടീം ഇന്നലെ ജില്ലയിലെത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles