പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

കല്‍പറ്റ: വയനാട് ജില്ലാ ഫിഷറീസ് വകുപ്പില്‍ സുഭിക്ഷകേരളം- ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 20 നും 56 നും മദ്ധ്യേ. യോഗ്യത – ബി.എഫ്.എസ്.സി അക്വാകള്‍ച്ചര്‍ (സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി/ഫിഷറീസ് യൂണിവേഴ്‌സിറ്റി) അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദാനന്തര ബിരുദം. മത്സ്യകൃഷി മേഖലയില്‍ സമാന തസ്തികയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ആഗസ്റ്റ് 29 ന് രാവിലെ 10 ന് തളിപ്പുഴ മത്സ്യഭവനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍:8139814185, 7559866376, 9847521541

0Shares

Leave a Reply

Your email address will not be published.

Social profiles