എം.എസ്.എസ് കോളേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) തരുവണ ആറുവാളില്‍ ആരംഭിക്കുന്ന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ഓഫീസ് ഏഴേനാലില്‍ പ്രവര്‍ത്തനം തുടങ്ങി. എംഎസ്എസ് പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ കോംപ്ലക്‌സ് ചെയര്‍മാന്‍ സി.പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എംഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി. ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. സോഫ്റ്റ്‌വേര്‍ ലോഞ്ചിംഗ് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് ചെയര്‍മാന്‍ പൊയിലൂര്‍ വി.പി. അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു. കോംപ്ലക്‌സ് സെക്രട്ടറി പി.പി. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, എംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് പുളിക്കലകത്ത്, എന്‍.ഇ. അബ്ദുല്‍ അസീസ്, ജില്ലാ ആസൂത്രണ സമിതി അംഗം എ.എന്‍. പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ്. മൂസ, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.കെ. റഫീഖ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അമീന്‍, അമ്മദ് കണിയാങ്കണ്ടി, അബ്ദുല്ല കൊടുവേരി, ഡോ.അബൂബക്കര്‍ കുട്ടി, അഷ്‌റഫ് പാറക്കണ്ടി, സൂപ്പി പള്ളിയാല്‍, കെ.എം. അബ്ദുല്ല തരുവണ എന്നിവര്‍ പ്രസംഗിച്ചു. എംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ഇ.പി. ഇമ്പിച്ചികോയ സ്വാഗതവും ഇബ്രാഹിം പുനത്തില്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles