എം.എസ്.എഫ് ലഹരി വിരുദ്ധ റാലികള്‍ക്ക് തുടക്കം

എം.എസ്.എഫ് നടത്തുന്ന ലഹരിവിരുദ്ധ റാലിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് നിര്‍വ്വഹിക്കുന്നു

വെള്ളമുണ്ട: സന്ധിയില്ല ലഹരിക്കെതിരെ എന്ന പ്രമേയത്തില്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് എം.എസ്.എഫ് നടത്തുന്ന ലഹരിവിരുദ്ധ റാലിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളമുണ്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം ആശങ്കാജനകമാണെന്നും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ആശങ്ക എം.എസ്.എഫ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സഫുവാന്‍ വെളളമുണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അശ്ഹര്‍ പെരുമുക്ക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഹയര്‍ സെക്കന്ററി വിംഗ് കണ്‍വീനര്‍ സാബിത്ത് മായനാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന കമ്മിറ്റിയംഗം പി.എ വഹാബ്, പി.കെ അമീന്‍, സലീം കേളോത്ത്, മോയി വാരാമ്പറ്റ, അസീസ് വെള്ളമുണ്ട, സിദ്ദീഖ് പീച്ചം കോട്, ജബ്ബാര്‍ സി.പി, അമ്മദ് കൊടുവേരി, ടി.നാസര്‍, നിസാര്‍ കൊടക്കാട്ട്, ഫായിസ് തലക്കല്‍, റിയാസ് വാളാട് സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി പി.എം.റിന്‍ഷാദ് സ്വാഗതവും ആശിര്‍ പുലിക്കാട് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles