മെഡിസെപ് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിശീലനം

കല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി സംബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ.ഡി.എം എന്‍.ഐ. ഷാജു ഉദ്ഘാടനം ചെയ്തു. വിദാല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സ്റ്റേറ്റ് മേധാവി ഡോ. സൂരജ് ക്ലാസെടുത്തു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി മുപ്പതോളം ജീവനക്കാര്‍ പങ്കെടുത്തു. മെഡിസെപ് പദ്ധതിയുമായി ബന്ധപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്കുള്ള സംശയനിവാരണം നടത്തി. ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, കല്‍പ്പറ്റ ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് മാനേജര്‍ പി.ടി. വര്‍ഗ്ഗീസ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles