എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കല്‍പറ്റ: 4.4 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. വെങ്ങപ്പള്ളി കാപ്പുമ്മല്‍ വീട്ടില്‍ റെജില്‍ കെ.ആര്‍(26) നെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ജൂനിയര്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ മുനീര്‍, മിഥുന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതിലാഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles