വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം: സ്വതന്ത്ര കര്‍ഷക സംഘം

സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തികളില്‍ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിലും വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാട്ടാന, കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലും വിഹരിക്കുകയാണ്. വനം വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ കൃഷിക്കും മൃഗസമ്പത്തിനും വന്‍ നഷ്ടമാണ് സംഭവിക്കുന്നത്. ജനങ്ങളുടെ സൈ്വര്യ ജീവിതം തന്നെ നഷ്ടപ്പെട്ടിരിക്കയാണ്. കൃഷി നാശത്തിനും മറ്റും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ലത്തീഫ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍ ആറിന് കല്‍പ്പറ്റയില്‍ നടക്കുന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനിലേക്ക് 50 പ്രവര്‍ത്തകരെ അയക്കാന്‍ തീരുമാനിച്ചു. കല്ലിടുമ്പന്‍ ഹംസ ഹാജി, ഇബ്രാഹിം തൈത്തൊടി, കെ. അസൈനാര്‍, പി.കെ.മൊയ്തീന്‍ കുട്ടി പ്രസംഗിച്ചു. സെക്രട്ടറി ഖാലിദ് വേങ്ങൂര്‍ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles