അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

കല്‍പറ്റ: വയനാട് ജില്ലാ ഫിഷറീസ് വകുപ്പില്‍ സുഭിക്ഷകേരളം ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 20നും 56നും മദ്ധ്യേ. യോഗ്യത വി.എച്ച്.എസ്.ഇ (ഫിഷറീസ്) അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സുവോളജി/ഫിഷറീസ് ബിരുദം. സമാന തസ്തികയില്‍ കുറഞ്ഞത് 4 വര്‍ഷം മത്സ്യകൃഷി മേഖലയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 31ന് രാവിലെ 10ന് തളിപ്പുഴ മത്സ്യഭവനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജറാകണം. ഫോണ്‍: 8139814185, 7559866376, 9847521541.

0Shares

Leave a Reply

Your email address will not be published.

Social profiles