മാതൃകാപരീക്ഷ നടത്തി

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനു ശ്രമിക്കുന്ന പട്ടികവര്‍ഗക്കാര്‍ പുല്‍പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃകാപരീക്ഷയെഴുതുന്നു.

പുല്‍പള്ളി: സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനു ശ്രമിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കായി ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ മാതൃകാപരീക്ഷ നടത്തി. വിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരീക്ഷയില്‍ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് പരിധിയിലെ പട്ടികവര്‍ഗ ഊരുകളില്‍നിന്നുള്ള 120 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. ഭയം ഇല്ലാതെയും ആത്മവിശ്വാസത്തോടെയും പിഎസ്‌സി പരീക്ഷ എഴുതുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ സമദ് നല്‍കി. പിഎസ്‌സി സിലബസ് പ്രകാരം നടത്തിയ പരീക്ഷക്ക് ശേഷം ഉത്തരങ്ങള്‍ വിശകലനം ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles