ട്രക്കിംഗിനിടെ അവശയായ യുവതിയെ സുരക്ഷിതമായി താഴ്‌വാരത്ത് എത്തിച്ചു

ട്രക്കിംഗിനിടെ അവശയായ യുവതിയെ വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ ചെമ്പ്ര മലയിടിവാരത്തേക്കു കൊണ്ടുവരുന്നു.

കല്‍പറ്റ: ചെമ്പ്രമല കയറ്റത്തിനിടെ അവശയായ യുവതിയെ വനസംരക്ഷണസമിതി ജീവനക്കാര്‍ സുരക്ഷിതമായി താഴ്‌വാരത്ത് എത്തിച്ചു. ഹൈദരാബാദില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായ യുവതിയാണ് ട്രക്കിംഗിനിടെ അവശയായത്. സുഹൃത്തിനൊപ്പം എത്തിയ ഇവര്‍ ഇന്നലെ രാവിലെ പത്തോടെ മലകയറ്റത്തിനിടെ തടാകത്തിനു സമീപം കാല്‍ മടങ്ങി വീഴുകയായിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ മലയിറങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു വനസംരക്ഷണസമിതി ജീവനക്കാര്‍ സ്ട്രക്ചറില്‍ കിടത്തി ദുര്‍ഘട പാതയിലൂടെ രണ്ടു മണിക്കൂറോളം ചുമന്നാണ് ഇവരെ താഴ്‌വാരത്തു എത്തിച്ചത്. പ്രഥമശുശ്രൂഷയ്ക്കുശേഷം യുവതിയെ ആശുപത്രിയിലേക്കു മാറ്റി.

0Shares

Leave a Reply

Your email address will not be published.

Social profiles