ലഹരി വിമോചന ചികിത്സയുമായി അസംപ്ഷന്‍ ഹോസ്പിറ്റല്‍

ലഹരി വിമോചന ചികിത്സ സമ്മതപത്രം ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസ ജില്ലാ കലക്ടര്‍ എ.ഗീതക്ക് കൈമാറുന്നു.

ല്‍പറ്റ: ബത്തേരി അസംപ്ഷന്‍ ആശുപത്രി ഓരോ മാസവും രണ്ടു പേര്‍ക്കു സൗജന്യമായി ലഹരി വിമോചന ചികിത്സ നല്‍കും. വിമുക്തി പദ്ധതിയില്‍ എക്‌സൈസ് വകുപ്പ് ശുപാര്‍ശ ചെയ്യുന്ന സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള രണ്ട് പേരെയാണ് ചികിത്സിക്കുക. ഇതിനുള്ള സമ്മതപത്രം അസംപ്ഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസ ജില്ലാ കലക്ടര്‍ എ.ഗീതക്ക് കൈമാറി.ഡപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ.അഗസ്റ്റ്യന്‍ ജോസഫ്, വിമുക്തി മാനേജര്‍ ടി.ജി.ടോമി, ജനമൈത്രി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനീത് രവി, സൈക്യാട്രിസ്റ്റുമാരായ ഡോ.ജോസ് ടുട്ടു ജോര്‍ജ്, ഡോ.സിസ്റ്റര്‍ ലിസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
പടം-ലഹരി-

Leave a Reply

Your email address will not be published.

Social profiles