‘എംപവേഡ് കമ്മിറ്റിക്കുള്ള റിപ്പോര്‍ട്ട്
ജനം ഇച്ഛിക്കുന്ന വിധത്തിലാകണം’

നടവയല്‍: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖലയുമായി ബന്ധപ്പെട്ടു എംപവേഡ് കമ്മിറ്റിക്കു നല്‍കുന്ന റിപ്പോര്‍ട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിലാകണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് നടവയല്‍ ഫൊറോന സമ്മേളനം ആവശ്യപ്പെട്ടു. കരുതല്‍ മേഖല വിഷയത്തിലെ അവ്യക്തത നീക്കുക, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഫൊറോന പരിധിയിലെ 13 ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രൂപത ഡയറക്ടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടര്‍ ഫാ.ജോസ് മേച്ചേരില്‍ അധ്യക്ഷത വഹിച്ചു. ഫാ.മാത്യു മാടപ്പള്ളിക്കുന്നേല്‍, സൈമണ്‍ ആനപ്പാറ, രൂപത ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, ബെന്നി അരിഞ്ചേര്‍മല, സാബു കല്ലുവയല്‍, ജയിംസ് നടവയല്‍ എന്നിവര്‍ പ്രസംഗിച്ചു. ‘മാറുന്ന കാലഘട്ടത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ സെമിനാറി നടന്നു. എകെസിസി മേഖല പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ നേതൃത്വം നല്‍കി. 17 അംഗ ഭരണസമിതിയെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ജയിംസ് തൈപ്പറമ്പില്‍ പനമരം (പ്രസിഡന്റ്), സജി ഇരട്ടമുണ്ടയ്ക്കല്‍ നടവയല്‍(സെക്രട്ടറി), ജോസ് മടത്തിക്കുന്നേല്‍ കല്ലുവയല്‍(ട്രഷറര്‍). വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച കരിദിനമായി ആചരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles