കര്‍ഷക സംഘം ജില്ലാ സമ്മേളനം നാളെ സമാപിക്കും

മാനന്തവാടിയില്‍ കര്‍ഷക സംഘം ജില്ലാ സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: കര്‍ഷക സംഘം വയനാട് ജില്ലാ സമ്മേളനം നാളെ സമാപിക്കും. ഭാരവാഹി തെരഞ്ഞെടുപ്പും പൊതുസമ്മേളനവുമാണ് തിങ്കളാഴ്ചത്തെ പ്രധാന പരിപാടികള്‍.
ഇന്നു എന്‍. വാസുദേവന്‍ നഗറില്‍(അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് ടി.ബി. സുരേഷ് പതാക ഉയര്‍ത്തിയതോടെയായിരുന്നു സമ്മേളന നടപടികള്‍ക്കു തുടക്കം. അഖിലേന്ത്യാ കിസാന്‍സഭ കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം അഡ്വ.എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. വര്‍ഗസമരത്തിന് മുന്നില്‍ വര്‍ഗീയത മുട്ടുമടക്കുന്നതാണ് ഡല്‍ഹിയിലെ കര്‍ഷകസമരത്തില്‍ കണ്ടതെന്നു അവര്‍ പറഞ്ഞു. ടി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ബേബി വര്‍ഗീസ്, കെ. മുഹമ്മദ്കുട്ടി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.കെ. സുരേഷ് പ്രവര്‍ത്തനറിപ്പോര്‍ട്ടും സി.ജി. പ്രത്യുഷ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. ഷൗക്കത്ത്, സംസ്ഥാന നേതാക്കളായ ഷെയ്ക് പി. ഹാരിസ്, പി.വി. വിശ്വന്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ.എന്‍. പ്രഭാകരന്‍, പി.വി. സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഒ.ആര്‍. കേളു എംഎല്‍എ സ്വാഗതം പറഞ്ഞു. ആദ്യകാല നേതാക്കളെ ആദരിച്ചു. 200 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles