ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസ് മാര്‍ച്ച് സെപ്റ്റംബര്‍ 15ന്

കല്‍പറ്റ: തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കേണ്ട ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വന്‍കിട കച്ചവടക്കാരോടൊപ്പം ചേര്‍ന്ന് തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതാക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 15ന് ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. അനധികൃതമായി 26 എ തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന എ.എല്‍.ഒ മാരുടെയും നോക്കുകുത്തിയായി നില്‍ക്കുന്ന ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നടപടികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സ്വകാര്യ മാനേജ്‌മെന്റ് നിലപാടുകളെ ശക്തമായി പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു.. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.പി വര്‍ഗീസ്, സി. ജയപ്രസാദ്, കെ. ജി ബാബു, മണി പാമ്പനാല്‍, കെ.കെ രാജേന്ദ്രന്‍, എന്‍.കെ ജ്യോതിഷ് കുമാര്‍, സലാം മീനങ്ങാടി, ആര്‍ രാമചന്ദ്രന്‍ സംസാരിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles