കരിങ്കല്ലിന് അമിത വില: ടിപ്പര്‍ ഡ്രൈവര്‍മാര്‍ ക്വാറിയിലേക്ക് മാര്‍ച്ച് നടത്തി

കരിങ്കല്ലിന് അമിത വിലയില്‍ പ്രതിഷേധിച്ച് ടിപ്പര്‍ ഡ്രൈവര്‍മാര്‍ നടത്തിയ സമരം

മേപ്പാടി: ക്വാറി ഉടമകള്‍ കരിങ്കല്ലിന് അമിതമായി വിലവര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് 200 ഓളം ടിപ്പര്‍ ഡ്രൈവര്‍മാര്‍ സമരവുമായി രംഗത്തെത്തി. നേരത്തെ 33000 രൂപയ്ക്ക് ഒരു ലോഡ് കരിങ്കല്ല് ക്വാറിയില്‍ നിന്ന് ലഭിച്ചിരുന്നു പിന്നീടത് 3300 ആയി വര്‍ദ്ധിപ്പിച്ചു വീണ്ടും ഒരു മാസത്തിനിടെ രണ്ട് തവണയായി 150 രൂപ വീതം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ ഒരു ലോഡിന് 3600 രൂപയാക്കി ഉയര്‍ത്തിയെന്നും ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തി. നിലവില്‍ ഒരു ലോഡ് കരിങ്കല്ല് ഇറക്കണമെങ്കില്‍ വണ്ടി കൂലിയും മറ്റും കൂട്ടിയാല്‍ വന്‍തുക മുടക്കേണ്ട അവസ്ഥയാണ്. പല തവണ ക്വാറി ഉടമകളോട് വര്‍ദ്ധിപ്പിച്ച തുകയില്‍ ഇളവ് വരുത്തണമന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിക്കുകയാണ് ക്വാറി ഉടമകള്‍ ചെയ്തതെന്ന് ടിപ്പര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പാടിവയല്‍ ക്വാറിയിലേക്ക് മാര്‍ച്ച് നടത്തിയത.് മേപ്പാടി പോലിസെത്തി 40 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു നീക്കി. ബാക്കി ഡ്രൈവര്‍മാരും മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തി ചേര്‍ന്നു. തുടര്‍ന്ന് ടിപ്പര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി മേപ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തല്‍ക്കാലം 3600 എന്നത് 3500 എന്ന രീതിയില്‍ ലോഡ് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമരം അസോസിയേഷന്‍ ജില്ല സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷിബു മുട്ടില്‍, ഹാഷിര്‍ കെ, മുനീര്‍, അയ്യൂബ്, നാസിഫ,് റാഷിദ് ഒ.പി, ജാസര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles