വിഴിഞ്ഞം തീരദേശ ജനതക്ക് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

കല്‍പറ്റ: വിഴിഞ്ഞം തുറമുഖ സമരത്തിന് കത്തോലിക്കാ കോണ്‍ഗ്രസ് കല്‍പറ്റ മേഖലാ സമിതി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരം നടത്തുന്ന വിഴിഞ്ഞം തീരദേശ ജനതക്ക് ജില്ലയിലെ മുഴുവന്‍ കര്‍ഷകരുടേയും പിന്‍തുണ വാഗ്ദാനം ചെയ്തു. കല്‍പ്പറ്റ ഡിപോള്‍ പബ്ലിക്ക് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന മേഖലാ സമിതി യോഗത്തില്‍ 9 ഇടവകകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. തീരദേശ ജനതയുടെ ആശങ്കക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്നും തീര ശോഷണം തടയുന്നതിനു വേണ്ട കര്‍മ്മ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കണ മെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മത്സത്തൊഴിലാളികള്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കണം. മത്സബന്ധനത്തിനാവശ്യമായ മണ്ണെണ്ണ വിലകുറച്ച് ലഭിക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കല്‍പറ്റ ഫൊറോന വികാരി ഫാ. മാത്യു പെരിയപുറം ആവശ്യപ്പെട്ടു. മേഖലാ ഡയറക്ടര്‍ ഫാ. സണ്ണി കല്ലാര്‍തോട്ടം അദ്ധ്യക്ഷത വഹിച്ചു. രൂപതാ പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കല്‍പറ്റ മേഖലാ സമിതിയുടെ ഭാരവാഹികളായി സജി ഫിലിപ്പ് (പ്രസിഡന്റ്), ജെയിംസ് ചാത്തംകണ്ടത്തില്‍ (സെക്രട്ടറി), ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍, റാണി വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്), ജോസ് മുല്ലപ്പറ (ട്രഷറര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles