ജില്ലയില്‍ 27 സഹകരണ ഓണച്ചന്തകള്‍

ഇന്നു മുതല്‍ സെപ്റ്റംബര്‍ 7 വരെ പ്രവര്‍ത്തിക്കും; 13 ഇനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയില്‍

കല്‍പറ്റ: ഓണക്കാലത്തെ വിലക്കയറ്റം തടയാനും വിപണി വില നിയന്ത്രിക്കുന്നതിനുമായി കണ്‍സ്യൂമര്‍ഫെഡ് ജില്ലയില്‍ 27 ഓണച്ചന്തകള്‍ ആരംഭിച്ചു. ഇന്നു മുതല്‍ സെപ്റ്റംബര്‍ 7 വരെ 10 ദിവസം ജില്ലയിലെ സഹകരണ സംഘങ്ങളുടെയും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെയും നേതൃത്വത്തിലാണ് സഹകരണ ഓണച്ചന്തകള്‍ നടക്കുക. ഉത്സവകാലത്തുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം തടയുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെസ് മുഖേനെ സംസ്ഥാനത്താകെ 1600 സഹകരണ ഓണച്ചന്തകള്‍ ആരംഭിക്കുന്നത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയും മറ്റിനങ്ങള്‍ 10 മുതല്‍ 40ശതമാനം വരെ വിലക്കുറവിലും സഹകരണ ഓണച്ചന്തകളില്‍ ലഭിക്കും. ഒരു കുടുംബത്തിലേക്ക് ആവശ്യമായ മുഴുവന്‍ സാധനങ്ങളും ലഭ്യമാകുന്ന തരത്തില്‍ വിപുലമായും സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനകേന്ദ്രമായും ഓണച്ചന്തകള്‍ ഇത്തവണപ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles