അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കല്‍പറ്റ: പെരിക്കല്ലൂര്‍ കടവില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കയ്യില്‍ കരുതിയ 501 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ഏച്ചോം മൂഴിയില്‍ വീട്ടില്‍ ജോബിന്‍ ജേക്കബ് (22) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍പള്ളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനന്തകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

0Shares

Leave a Reply

Your email address will not be published.

Social profiles