സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കല്‍പറ്റ: വയനാട് ജില്ലയില്‍ അടുത്തയാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ പണിമുടക്ക് പിന്‍വലിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചതിനാലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ട്രേഡ് യൂണിയന്‍ പ്രതിനിധികളും ബസ്സ് ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമുണ്ടായത്. ഇതനുസരിച്ച് അടിസ്ഥാന ശമ്പളത്തില്‍ നിലവിലുള്ളതില്‍ നിന്നും 40 രൂപ വര്‍ധനവും കളക്ഷന്‍ ബത്തയില്‍ നിലവിലുള്ളതില്‍ നിന്നും ഒരു രൂപയുടെ വര്‍ധനവും നല്‍കും. സെപ്തംബര്‍ 1 മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. ബേണസ് 10500 രൂപയായി നിശ്ചയിച്ചു. ഓണത്തിന് ആദ്യ ഗഡു 4000 രൂപ വിതരണം ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ എം.എസ് സുരേഷ് ബാബു, കെ.ബി വിനോദ്, പി.പി ആലി, കെ.എം വര്‍ഗ്ഗീസ്, പി.കെ അച്ചുതന്‍, കെ.എം സന്തോഷ് കുമാര്‍, സി.കെ സുരേന്ദ്രന്‍, ബസ്സ് ഉടമസ്ഥ സംഘടനയെ പ്രതിനിധീകരിച്ച് കെ.പി ഹരിദാസ്, രഞ്ജിത് കുമാര്‍, പി.കെ രാജശേഖരന്‍ എന്നിവര്‍ പങ്കടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles