ചുരത്തില്‍ പ്രകൃതി പഠനയാത്ര മൂന്നിന്

കല്‍പറ്റ: കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, നാഷണല്‍ ഗ്രീന്‍ കോര്‍, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം, വിദ്യാലയ പരിസ്ഥിതി ക്ലബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്നിനു താമരശേരി ചുരത്തില്‍ പ്രകൃതി പഠനയാത്ര(മഴയാത്ര) നടത്തും. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പ്രകൃതി-പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലക്കിടിയില്‍നിന്നു അടിവാരത്തേക്കാണ് യാത്ര. രാവിലെ ഒമ്പതിന് ലക്കിടിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. 10നു ആരംഭിക്കുന്ന സമ്മേളനത്തില്‍, മഴയാത്രയുടെ ഭാഗമായി കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മൂന്നു മണിക്കൂര്‍ നീളുന്ന യാത്ര 11നു ആരംഭിക്കും. വിദ്യാലയങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ കുട്ടികളുടെയും ഒപ്പമുള്ള അധ്യാപകരുടെയും പേര്, അധ്യാപകരുടെ ഫോണ്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്ത് പ്രാധാനാധ്യാപകന്റെ ഒപ്പും സീലും പതിച്ച് കരുതണമെന്നു സമിതി കോ ഓര്‍ഡിറ്റേര്‍ പ്രഫ.ടി. ശോഭീന്ദ്രന്‍, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം കോഴിക്കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍, മഴയാത്ര പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി. രമേഷ്ബാബു, പ്രചാരണ വിഭാഗം കണ്‍വീനര്‍ മജീദ് പുളിക്കല്‍ എന്നിവര്‍ അറിയിച്ചു. ബാനര്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ ഒരാള്‍ മാത്രം പിടിക്കുന്ന വിധത്തിലുള്ളതാകണം. ഭക്ഷണം ഇലപ്പൊതിലാണ് കരുതേണ്ടത്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഒഴിവാക്കണം.

0Shares

Leave a Reply

Your email address will not be published.

Social profiles