നായാട്ട്: മൂന്നംഗ സംഘം പടിയില്‍

വനപാലകരുടെ പിടിയിലായ വേട്ടസംഘം.

മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള പനമരം പരിയാരം എസ്റ്റേറ്റില്‍
നായാട്ടു നടത്തിയ മൂന്നംഗ സംഘം വനപാലരുടെ പിടിയിലായി. കുഞ്ഞോം സ്വദേശി കൃഷ്ണന്‍കുട്ടി, പനമരം സ്വദേശി സുമേഷ്, അഞ്ചുകുന്ന് സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റില്‍. ഡി.എഫ്.ഒ ദര്‍ശന്‍ ഘട്ടാനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രമ്യ രാഘവന്‍, സെക്ഷന്‍ ഫോറസറ്റ് ഓഫീസര്‍ പി.അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.എസ്.സത്യന്‍, കെ.വി.ശശി എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് വേട്ടക്കാര്‍ കുടുങ്ങിയത്. കാട്ടുപന്നിയുടെ മാംസം, നാടന്‍ തോക്ക്, കത്തിയമ്പ്, മൊട്ടമ്പ്, വില്ലുകള്‍, വെടിമരുന്ന്, ഈയം ഉണ്ടകള്‍ എന്നിവ ഇവരില്‍നിന്നു പിടിച്ചെടുത്തു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published.

Social profiles