കമ്പളക്കാട് ഗവ. സ്‌കൂളില്‍ ഔഷധ സസ്യ ഉദ്യാനം ഒരുക്കി

കമ്പളക്കാട്: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കമ്പളക്കാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഔഷധ സസ്യ ഉദ്യാനം ഒരുക്കി. വിവിധയിനം ഔഷധസസ്യങ്ങളുടെയും ഔഷധവൃക്ഷങ്ങളുടെയും തൈകള്‍ നടുകയും ഓരോന്നിന്റെയും പേരുകളും ശാസ്ത്രീയ നാമങ്ങളും ചേര്‍ത്ത ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. കമ്പളക്കാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോബിന്‍ ജോസ് പാറപ്പുറം, പി.ടി.എ പ്രസിഡന്റ് കോരക്കുന്നന്‍ ഷമീര്‍, നേച്ചര്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ഷംന കെ എന്നിവര്‍ക്ക് വൃക്ഷത്തൈ നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷേര്‍ലി തോമസ്, കമ്പളക്കാട് ലയണ്‍സ് ക്ലബ്ബ് പാസ്റ്റ് പ്രസിഡന്റ് കെ.എസ് ബാബു പ്രസംഗിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി സഞ്ജിത്ത് കെ.എസ്, ട്രഷറര്‍ അജി കുര്യന്‍, വൈസ് പ്രസിഡന്റ്് ഒ.കെ പാപ്പച്ചന്‍, സിബി തോമസ്, എം.അബൂട്ടി, ഷിബു ഐസക് നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles