കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം-സ്വതന്ത്ര കര്‍ഷക സംഘം

സ്വതന്ത്ര കര്‍ഷക സംഘം മാനന്തവാടി മണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖല ദൂരപരിധി പ്രശ്‌നം സുപ്രീം കോടതിയെ ബോധിപ്പിക്കുന്നതിന് വനംവകുപ്പിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി കര്‍ഷകരെയും മലയോരവാസികളെയും കൂടുതല്‍ ആശങ്കയിലാക്കിയെന്നു സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. മലയോരവാസികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വനം വകുപ്പ് വേണ്ടത്ര ജാഗ്രത കാണിക്കുമോയെന്നതു സംശയാസ്പദമാണ്. പരിസ്ഥിതി കരുതല്‍ മേഖല പരിധിയില്‍നിന്നും ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയും പൂര്‍ണമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 6ന് കല്‍പറ്റയില്‍ നടക്കുന്ന ജില്ലാ കണ്‍വന്‍ഷനില്‍ 100 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മായന്‍ മുതിര അധ്യക്ഷത വഹിച്ചു. പി.വി.എസ്. മൂസ, പുഴക്കല്‍ ഉസ്മാന്‍, അബ്ദുല്ല ഹാജി പറപ്പുറം, പൂവ്വന്‍ കുഞ്ഞബ്ദുല്ല ഹാജി എ.കെ. ഇബ്രാഹിം,, നാസര്‍ കേളോത്ത്, മൊയ്തു കാട്ടിക്കുളം പ്രസംഗിച്ചു. സെക്രട്ടറി കുഞ്ഞമ്മദ് കൈതക്കല്‍ സ്വാഗതവും യൂസഫ് തുരുത്തിയില്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles