മുത്തങ്ങയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

മുത്തങ്ങ: 40 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. താമരശ്ശേരി കൂടത്തായി സ്വദേശി നെച്ചോളി മുബാറക്ക് (24) നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍.ടി, പ്രിവന്റീവ് ഓഫീസര്‍ വിജയകുമാര്‍ കെ.വി, ഹരിദാസന്‍ എം.ബി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ് കുട്ടി, നിഷാദ്.കെ ശ്രിജമോള്‍, അനിത എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles