ബോണസ്സ് പ്രഖ്യാപനം; സര്‍ക്കാരിന്റേത് വഞ്ചനയെന്ന്

സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: വര്‍ഷങ്ങളായി ഒരു രൂപയുടെ വര്‍ദ്ധന പോലുമില്ലാതെ ബോണസ്സ് ഉത്സവബത്താ പ്രഖ്യാപനം ഇടതു സര്‍ക്കാര്‍ സിവില്‍ സര്‍വീസിനോട് തുടരുന്ന വഞ്ചനാപരമായ നിലപാടിന്റെ തുടര്‍ച്ചയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണം. വിലക്കയറ്റവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കുടുംബ ചെലവുകള്‍ നേരിടാന്‍ ക്ഷാമബത്തയും ലീവ് സറണ്ടര്‍ ആനുകൂല്യങ്ങളും രണ്ട് വര്‍ഷമായി തടഞ്ഞു വെച്ച സര്‍ക്കാര്‍ നടപടി ജീവനക്കാരെയും അധ്യാപകരെയും ഓണക്കാലത്ത് വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയര്‍മാന്‍ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കണ്‍വീനര്‍ പി.എസ് ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പി.സഫ്വാന്‍, ദിലീപ് കുമാര്‍, സലാം കല്‍പറ്റ:, രാജന്‍ ബാബു, ഷാജു ജോണ്‍, കെ.ടി ഷാജി, ടി.എന്‍.സജിന്‍, സലിം, ഇ.എസ്.ബെന്നി, വി.സി.സത്യന്‍, എം.വി.ബിനു, ഗ്ലോറിന്‍ സെക്വീര, കെ.ജി.ജോണ്‍സണ്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles