സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും, ധര്‍ണ്ണയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: സാര്‍വത്രിക വയോജന പെന്‍ഷന്‍ നടപ്പിലാക്കുക, പ്രതിമാസ പെന്‍ഷന്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് 5000 രൂപയും 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 7500 രൂപയും നല്‍കുക, മെഡിസെപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വയോജനങ്ങളെ ഉള്‍പ്പെടുത്തുക, റെയില്‍വെ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, വയോജനങ്ങളുടെ തുടര്‍ സേവനങ്ങള്‍ക്ക് അവസരം നല്‍കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.
മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. വി.ആന്റണി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കെ.എം.ബാബു ,കെ.മാത്യു കോട്ടൂര്‍, പി.പ്രഭാകരന്‍ നായര്‍ ,എ സുബ്രമണ്യന്‍, കെ.വിജയകുമാരി, കെ. വില്യംസ് ,പി.കെ.ജയരാജന്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles