ഓണാഘോഷം

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റോബിന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ ജാന്‍സി ജിജോ, ഏലിയാമ്മ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരങ്ങള്‍, കലാപരിപാടികള്‍, ഓണസദ്യ എന്നിവ നടത്തി. ചിഞ്ചു മരിയ, ശ്രുതി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles