കമ്പിളി പുതപ്പുകള്‍ വിതരണം ചെയ്തു

ബത്തേരി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംഘടന വയനാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികള്‍, കിടപ്പ് രോഗികള്‍, ബി.പി.എല്‍ കാര്‍ഡുടമകള്‍ എന്നിവര്‍ക്ക് കമ്പിളി പുതപ്പുകളും, ആദിവാസി വീടുകള്‍ക്ക് താല്‍ക്കാലികമായി ചോര്‍ച്ച നിര്‍ത്താനാവശ്യമായ സില്‍ പാളികളും വിതരണം ചെയ്തു. വിനായക ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഡി. മധുസൂദനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ രാധാ ബാബു അധ്യക്ഷത വഹിച്ചു. ഡോ. പി. വിജയന്‍, ഡോ. യശ്വന്ത്, ഡോ. സുമ വിഷ്ണു, ബാബു കട്ടയാട്, ടി.എല്‍ സാബു തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles