കുട്ടിയാന ഒടുവില്‍ അമ്മയ്ക്കരികില്‍

മസിനഗുഡി: നീലഗിരിയിലെ മസിനഗുഡിയില്‍ മലവെള്ളപ്പാച്ചിലില്‍നിന്നു നാട്ടുകാര്‍ രക്ഷപെടുത്തിയ കുട്ടിയാന ഒടുവില്‍ അമ്മയ്ക്കരികിലെത്തി. മൂന്നു ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനസേനാംഗങ്ങള്‍ തള്ളയാനയെ കണ്ടെത്തിയത്. ഒഴുക്കില്‍നിന്നു നാട്ടുകാര്‍ രക്ഷപെടുത്തിയതുമുതല്‍ വനപാലകരുടെ പരിലാളനയിലായിരുന്നു കുട്ടിയാന. വനത്തില്‍ തള്ളയാനയെ കണ്ടെത്തുന്നതിനു കുട്ടിയാനയെ ഒപ്പംകൂട്ടിയായിരുന്നു വനപാലകരുടെ ശ്രമം. കഴിഞ്ഞ ദിവസം വനത്തില്‍ തള്ളയാനയെ കണ്ടയുടന്‍ കുട്ടിയാന ഓടിയടുക്കുകയായിരുന്നു. ആനക്കുട്ടി അമ്മയ്ക്കൊപ്പം ഉള്‍ക്കാട്ടിലേക്കു പോയെന്നു ഉറപ്പുവരുത്തിയാണ് വനപാലകര്‍ മടങ്ങിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles