അര്‍ബുദചികിത്സ: അന്തര്‍ദേശീയ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും

കല്‍പറ്റ: അര്‍ബുദ ചികിത്സാവിദഗ്ധരുടെ അന്തര്‍ദേശീയ സമ്മേളനം നാളെ മുതല്‍ നാലു വരെ സുല്‍ത്താന്‍ബത്തേരി പൂളവയല്‍ സപ്ത കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘കാന്‍കോണ്‍’ എന്ന പേരിലാണ് പരിപാടി. സമ്മേളനത്തിന്റെ ഭാഗമായി ഇന്നു കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ശില്‍പശാല നടന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ സെമിനാര്‍, ചര്‍ച്ച, പ്രബന്ധാവതരണം എന്നിവ ഉണ്ടാകും. ഇത് മൂന്നാം തവണയാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.
സമ്മേളനം ഉദ്ഘാടനം നാളെ രാവിലെ 10നു കേരള മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിക്കുമെന്നു സംഘാടക സമിതി ഭാരവാഹികളായ ഡോ. നാരായണന്‍കുട്ടി വാര്യര്‍, ഡോ.പ്രശാന്ത് പരമേശ്വരന്‍, ഡോ.ദീപക് ദാമോദരന്‍, ഡോ.ഷംസുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തു ആദ്യമായി എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ തയാറാക്കിയ ഡിജിറ്റല്‍ കാന്‍സര്‍ രജിസ്ട്രി ഡോ.പ്രശാന്ത് മാത്തൂര്‍ പ്രകാശനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള ബയോ ടെക്‌നോളജി വിദഗ്ധര്‍, എന്‍ജിനിയര്‍മാര്‍, നാനോ-മോളിക്യുലാര്‍ ടെക്‌നോളജി വിദഗ്ധര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. കാന്‍സര്‍ ചികിത്സാരംഗത്തു സമീപകാലത്തു പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. അര്‍ബുദ ചികിത്സാരംഗത്തെ നൂതന വികാസങ്ങള്‍ വിശകലനം ചെയ്യും.

0Shares

Leave a Reply

Your email address will not be published.

Social profiles