പോഷക മാസാചരണത്തിന് തുടക്കമായി

കല്‍പറ്റ: കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്കായി നടപ്പിലാക്കുന്ന പോഷന്‍ പദ്ധതിയുടെ ഭാഗമായുളള പോഷക മാസാചാരണത്തിന് ജില്ലയില്‍ തുടക്കമായി. സെപ്റ്റംബര്‍ 30 വരെ നീളുന്ന മാസാചരണത്തില്‍ വനിതാശിശുക്ഷേമ വകുപ്പ്, ഐസിഡിഎസ്, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മാസാചരണത്തിന്റെയും ഏകദിന സെമിനാറിന്റെയും ജില്ലാതല ഉദ്ഘാടനം എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി. മണി അധ്യക്ഷത വഹിച്ചു. എഡിഎം എന്‍.ഐ. ഷാജു, ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, വനിതാശിശുക്ഷേമ ഓഫീസര്‍ ടി. ഹഫ്‌സത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ. സുനില്‍ കുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ പി. സുധീഷ്, ഐസിഡിഎസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്യോഗസ്ഥര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കുമായി സംഘടിപ്പിച്ച സെമിനാറില്‍ ഡപ്യൂട്ടി ഡിഎംഒ ഡോ.സമീഹ സെയ്തലവി വിഷയാവതരണം നടത്തി. ഡോ.നീതു ഷാജി ആരോഗ്യ പോഷണവും പരമ്പരാഗത ഭക്ഷണശീലത്തിന്റെ ആവശ്യവും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles