കാനഞ്ചേരി പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു

കാനഞ്ചേരി കോളനിയിലെ പൈതൃക ഭവനം.

കണിയാമ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവില്‍ കാനഞ്ചേരി കോളനിയില്‍ നിര്‍മിച്ച പൈതൃക ഭവനം വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പച്ചിലക്കാട് ഡിവിഷന്‍ അംഗം ടി. മണി അധ്യക്ഷത വഹിച്ചു. കോളനി കാരണവര്‍ നാരായണന്‍ വിളക്ക് തെളിയിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കുഞ്ഞായിഷ, വാര്‍ഡ് വികസന സമിതി അംഗങ്ങളായ എ.കെ.സെയ്ത്‌ലവി, നിഷാദ് തിരുവാലപ്പറ്റ, സാബു, ഷംസു പാറക്കല്‍, സജി വട്ടമറ്റം, രവി കാനഞ്ചേരി, ഊരുമൂപ്പന്‍ അനന്തന്‍ കാനഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles