സ്വിഫ്റ്റില്‍ പരിശോധന; 800 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ബത്തേരി: മുത്തങ്ങ ചെക്‌പോസ്റ്റില്‍ കേരള ആര്‍.ടി.സിയുടെ സ്വിഫ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 800 ഗ്രാം കഞ്ചാവുമായി യാത്രക്കാരന്‍ പിടിയിലായി. ബംഗാള്‍ സ്വദേശി അനോവറിനെയാണ്(20)എക്‌സെസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍.ബാബുരാജ്, സുരേഷ് വെങ്ങാലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ.കെ.സജീവ്, ജോബിഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. ബംഗളൂരുവില്‍നിന്നു കോഴിക്കോടിനു കന്നിയാത്ര നടത്തുകയായിരുന്ന ബസില്‍ വ്യാഴാഴ്ച രാവിലെ 6.40നായിരുന്നു പരിശോധന.

Leave a Reply

Your email address will not be published.

Social profiles