മയക്കുമരുന്നു കടത്ത്: മൂന്നു കേസുകളിലായി മൂന്നു പേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: പൊന്‍കുഴിയില്‍ പരിശോധനയില്‍ മയക്കുമരുന്നു കടത്തിനു മൂന്നു കേസുകളിലായി മൂന്നു പേര്‍ എക്‌സൈസിന്റെ പിടിയിലായി. 4.36 ഗ്രാം എംഡിഎംഎ കൈവശംവച്ച് കര്‍ണാടകയില്‍നിന്നുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ തോട്ടട ദേശത്ത് റംല മന്‍സില്‍ അബ്ദുള്‍ റഹ്മാന്‍ (29), കഞ്ചാവ് കൈവശംവച്ച തമിഴ്‌നാട് സ്വദേശി ശരണ്‍രാജ്(27), കഞ്ചാവുമായി സ്‌കൂട്ടറില്‍ യാത്രചെയ്ത കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി രമേശ്(39) എന്നിവരെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അശോക് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അജീഷ്, ഷാജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, മാനുവല്‍, ബാലചന്ദ്രന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles