വെള്ളാര്‍മല സ്‌കൂളില്‍ ഓണാഘോഷം

വെള്ളാര്‍മല: വെള്ളാര്‍മല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പുത്തുമല ദുരന്തത്തിന് ശേഷം സ്‌കൂളില്‍ നടന്ന ഓണാഘോഷത്തിന് ജനപ്രതിനിധികളും രക്ഷിതാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എല്‍.പി, യു.പി ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നടന്ന പൂക്കള മത്സരത്തോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ശേഷം വിവിധ ഓണക്കളികളും, മത്സരങ്ങളും നടന്നു. ആഘോഷത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അഭിലാഷ്, പ്രധാനാധ്യാപകന്‍ സി. ജയരാജന്‍, പി.ടി.എ പ്രസിഡന്റ് ജാഫര്‍ തുടങ്ങിയവര്‍ നേതൃത്വ നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles