ഐ ടീം സ്മാര്‍ട് വേള്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു

മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ ഐ ടീം സ്മാര്‍ട് വേള്‍ഡ് സിനിമ പിന്നണി ഗായിക റിമി ടോമി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: പതിറ്റാണ്ടുകളായി മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ഐ ടീം കംപ്യൂട്ടേഴ്‌സ് ഐ ടീം സ്മാര്‍ട് വേള്‍ഡ് എന്ന പേരില്‍ വള്ളിയൂര്‍ക്കാവില്‍ പുതിയ ഷോറും തുറന്നു. മൂന്ന് നിലകളിലായി സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം കംപ്യൂട്ടറുകള്‍ക്കും ലാപ് ടോപ്പുകള്‍ക്കും മറ്റു അനുബന്ധ ഉപകരണങ്ങള്‍ക്കുമായി വയനാട്ടിലെതന്നെ ഏറ്റവും വലിയ ഷോറുമാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രശസ്ത സിനിമ പിന്നണി ഗായിക റിമി ടോമി ഉദ്ഘാടനവും ആദ്യ വില്‍പനയും നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉള്‍പ്പടെ ജനപ്രതിനിധികള്‍, മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ അടക്കം വ്യാപാരി സംഘടനാ നേതാക്കള്‍, മത-സാമുദായിക- സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാനേജിംഗ് ഡയറക്ടര്‍മാരായ എല്‍ദോസ്, അജീഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന പരിപാടികള്‍ നടന്നത്. ഓണത്തോടും ഉദ്ഘാടനത്തോടും അനുബന്ധിച്ച് പുതിയ പര്‍ച്ചേസുകള്‍ക്ക് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക നിലവാരത്തിലുള്ള സര്‍വീസ് സെന്ററും ഐ ടീം സ്മാര്‍ട് വേള്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles