കനിവ് ആംബുലന്‍സ്: ആദിവാസി യുവതിക്ക് വീട്ടില്‍ സുഖപ്രസവം

കനിവ് ആംബുലന്‍സിലെ പൈലറ്റ് അസീസും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നിഖിലും.

പനമരം: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആദിവാസി യുവതിക്ക് വീട്ടില്‍ സുഖപ്രസവം. പനമരം മാതോത്തുപൊയില്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ സൗമ്യയാണ്(31)വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ബുധനാഴ്ച രാത്രി സൗമ്യക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സിനെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്. ഉടന്‍ കണ്‍ട്രോള്‍ റൂം എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍ ഇന്ദു അത്യാഹിത സന്ദേശം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. വൈകാതെ ആംബുലന്‍സ് പൈലറ്റ് ടി.അസീസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിഖില്‍ ജോസ് എന്നിവര്‍ കോളനിയില്‍ എത്തി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്റെ പരിശോധനയില്‍ പ്രസവം എടുക്കാതെ സൗമ്യയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നു ബോധ്യമായി. ഈ സാഹചര്യത്തില്‍ വീട്ടില്‍ത്തന്നെ പ്രസവത്തിനു സജ്ജീകരണം ഒരുക്കുകയായിരുന്നു. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

Leave a Reply

Your email address will not be published.

Social profiles