കൂളിവയല്‍ സൈനില്‍ സമ്മര്‍ സ്‌കൂള്‍ ക്യാമ്പ് മെയ് ഒമ്പത് മുതല്‍

പനമരം: വയനാട്ടിലെ കൂളിവയല്‍ സൈന്‍ ഫിലോസ്ഫിയര്‍ ട്രെയിനിംഗ് സെന്ററില്‍ ഒമ്പതാമത് സമ്മര്‍ സ്‌കൂള്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് മെയ് ഒമ്പതു മുതല്‍ 12 വരെ നടത്തും. 9,10,+1,+2 വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജ്ഞാനം, നേതൃത്വം, വ്യക്തിത്വ വികാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ക്യാമ്പ്. മോട്ടിവേഷന്‍ സെഷന്‍, ചര്‍ച്ചാവേദി, സംവാദം, ഫീല്‍ഡ് വിസിറ്റ്, ഔട്ട്ഡോര്‍ ഗെയിം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരത്തിനും +91 9847 213 933, +91 9656 774 994, +91 7025 501 607 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published.

Social profiles