‘ജ്വാല’ പഠനക്യാമ്പ് സംഘടിപ്പിച്ചു

ക്യാമ്പ് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാഫര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കൂളിവയല്‍: ‘ജ്വാല തിരിച്ചറിവിന്റെ കാലത്ത് തിരഞ്ഞെടുക്കേണ്ടത് എന്ന പ്രമേയത്തില്‍ കൂളിവയല്‍ എം.എസ്.എഫ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടന ശാക്തീരണവും നേതൃപാഠവ വികസനവും ലക്ഷ്യമാക്കി നടത്തിയ ക്യാമ്പില്‍ ശാഖയിലെ സെക്കന്ററി-ഹയര്‍ സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാഫര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പ്രസിഡന്റ് റമീസ് പിലാക്കണ്ടി അധ്യക്ഷത വഹിച്ചു. ജംഷീര്‍ അലി ഹുദവി കിഴിശ്ശേരി ‘എം.എസ്.എഫ് അര്‍ഥവും മാനങ്ങളും’, ട്രെന്‍ഡ് ട്രൈനര്‍ റഷീദ് കൊടിയുറ ‘സംഘടനയും സംഘാടനവും’ അവതരിപ്പിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റര്‍, കുഞ്ഞമ്മദ് മാസ്റ്റര്‍, ഇ മുസ്തഫ,ഇബ്രാഹിം ഇളമ്പിലായി,ഹാരിസ് പുഴക്കല്‍, നൗഫല്‍ വടകര, ഫാസില്‍ ഗസ്സാലി, നിസാം വാഴയില്‍, അര്‍ഷാദ് മഞ്ഞപ്പാറ, റഫീഖ് കൊല്ലിയില്‍, സിനാന്‍ ആറാംമൈല്‍, നവാസ് കേളോത്, ഉസ്മാന്‍ മുക്രി പ്രസംഗിച്ചു. റിയാസ് വടകര സ്വാഗതവും, അനസ് കാരങ്ങല്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles