കര്‍ഷകരെ രക്ഷിക്കണം-സ്വതന്ത്ര കര്‍ഷക സംഘം

കല്‍പറ്റ: വയനാട്ടിലെ പ്രതിസന്ധിയിലായ കര്‍ഷകരെ ആത്മഹത്യയില്‍നിന്നു രക്ഷിക്കുന്നതിനു ഉതകുന്ന പദ്ധതികള്‍ അടിയന്തരമായി നടപ്പിലാക്കണമെന്നു ആവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് മുഖ്യമന്ത്രി, കൃഷി മന്ത്രി, ധനമന്ത്രി എന്നിവര്‍ക്കു നിവേദനം അയച്ചു. കടുത്ത സാമ്പത്തിക പ്രയാസവും സര്‍ഫാസി, റവന്യൂ റിക്കവറി നടപടികളും നേരിട
ടുന്ന കര്‍ഷകരെ വേനല്‍മഴയും കാറ്റും കൂടുതല്‍ ദുരിതത്തിലാക്കി. കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായി നെല്ല്, നേന്ത്രവാഴ, പച്ചക്കറി, കമുക്, റബര്‍, കുരുമുളക് തുടങ്ങിയ കൃഷികള്‍ നശിച്ചു. 600ലേറെ ഹെക്ടറിലാണ് കൃഷിനാശം ഉണ്ടായത്. 53 കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വാഴകൃഷിയാണ് കൂടുതല്‍ നശിച്ചത്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വിശ്വാസം കര്‍ഷകരില്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളാണ് ആവശ്യമമെന്നും നിവേദനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Social profiles