വിഷു, ഈസ്റ്റര്‍ വിപണിയില്‍ സജീവ സാന്നിധ്യമായി കുടുംബശ്രീ

ല്‍പറ്റ: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വിഷരഹിത പച്ചക്കറികളും സൂക്ഷ്മ സംരംഭ യൂനിറ്റുകളുടെ വിവിധ ഉല്‍പന്നങ്ങളുമായി കുടുംബശ്രീയുടെ ചന്തകള്‍ ആരംഭിച്ചു. ജില്ലയിലെ 26 സി.ഡി.എസുകളിലും മുന്നൊരുക്കത്തോടെയാണ് ചന്തകള്‍ആരംഭിച്ചത്. കുടുംബശ്രീയുടെ തനത് ഉല്‍പന്നങ്ങളും, നാടന്‍ പച്ചക്കറികളും, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ് ചന്തകളിലൂടെ
ഉപഭോക്താക്കളിലെത്തിക്കുന്നത്. ‘വിഷു ആഘോഷിക്കാം കുടുംബശ്രീക്കൊപ്പം’ എന്ന സന്ദേശവുമായാണ് ഇത്തവണത്തെ വിഷു വിപണന മേളതകളുടെ സംഘാടനം. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂനിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന വിവിധതരം അച്ചാറുകള്‍, പലഹാരങ്ങള്‍, വിവിധതരം കൊണ്ടാട്ടം, പപ്പടങ്ങള്‍, മസാല പൊടികള്‍, വെളിച്ചെണ്ണ, തുണിത്തരങ്ങള്‍, ചക്ക ഉല്‍പന്നങ്ങള്‍, ജെ.എല്‍.ജി ഗ്രൂപ്പുകള്‍ കൃഷി ചെയ്ത ചീര, പച്ചമുളക്, മത്തന്‍, വെള്ളരി, ചേന, നേന്ത്രക്കായ തുടങ്ങിയ നാടന്‍ പച്ചക്കറികളും മേളയില്‍ ലഭ്യമാണ്. കോവിഡ് മഹാമാരി സ്രഷ്ടിച്ച പ്രതിസന്ധിയില്‍നിന്നും കരകയറുന്ന സംരംഭ യൂനിറ്റുകള്‍ക്കു വലിയ ആശ്വാസമായിരിക്കുകയാണ് ചന്തകള്‍. ജില്ലയിലെ 2,000ല്‍പരം ജെ.എല്‍.ജി ഗ്രൂപ്പുകളും 1,000ല്‍ അധികം സൂക്ഷ്മ സംരംഭ യൂനിറ്റുകളും വിപണന മേളയുടെ ഭാഗമായി.

Leave a Reply

Your email address will not be published.

Social profiles