ഡി.വൈ.എഫ്.ഐ: പുസ്തക ചലഞ്ച് തുടങ്ങി

സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒ.കെ.ജോണിയില്‍നിന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് പുസ്തകം ഏറ്റുവാങ്ങുന്നു.

കല്‍പറ്റ: ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍(യൂത്ത് സെന്റര്‍) റഫന്‍സ് സൗകര്യത്തോടെ ആരംഭിക്കുന്ന ഗ്രന്ഥാലയത്തിലേക്കുള്ള പുസ്തക ചലഞ്ചിനു തുടക്കമായി. ആദ്യ പുസ്തകം ബത്തേരിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒ.കെ.ജോണിയില്‍നിന്നും ജില്ലാ സെക്രട്ടറി കെ.റഫീഖ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാന്‍സിസ്, ജില്ലാ ട്രഷറര്‍ ലിജോ ജോണി, ബ്ലോക്ക് പ്രസിഡന്റ് കെ.ബി.അഹ്നസ്, പി.ആര്‍.ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. ചലഞ്ചിന്റെ ഭാഗമായി ഏപ്രില്‍ 19 വരെ ദിവസങ്ങളില്‍ യൂനിറ്റുകളില്‍ പുസ്തകം ശേഖരിക്കും. ഏപ്രില്‍ 20ന് ഷിജി ഷിബു ക്യാപ്റ്റനും കെ.ആര്‍.ജിതിന്‍ മാനേജരുമായ പുസ്തകവണ്ടി ബ്ലോക്ക് കേന്ദ്രങ്ങളില്‍ എത്തി പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published.

Social profiles